അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 6004 പേർക്ക് കൊവിഡ്, 26 മരണം, 5158 പേർക്ക് രോഗമുക്തി
- സിപിഎം നേതാവിന്റെ ആത്മഹത്യ: പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് ഭാര്യ
- ഇവരെ വിശ്വസിയ്ക്കാം, ചതിയ്ക്കില്ല; അറിയു !
- ശരീരഭാരം കുറയ്ക്കാൻ പരിശ്രമിയ്ക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !
- കോവിഡ് വാക്സിന് ലഭിക്കാന്‍ അര്‍ഹരായവരെ കോവിന്‍ ആപ്പ് വഴി കണ്ടെത്തും
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 588 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 3119 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 588 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 223 പേരാണ്. 18 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3119 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8, 9), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൂടാതെ ഇന്ന് 11 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 427 ഹോട്ട് സ്പോട്ടുകളാണുള്ളത്.