അനുബന്ധ വാര്‍ത്തകള്‍
- അതിതീവ്ര കൊവിഡ് ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചു, ജനിതകവ്യതിയാനം വന്ന വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു
- ഇടത് അനുഭാവി എന്ന് എഴുതിയതിൽ ജാഗ്രതക്കുറവുണ്ടായി, വിശദീകരണവുമായി കമൽ
- കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മലേഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുത്: കേന്ദ്രം സുപ്രീം കോടതിയിൽ
- രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2.14ലക്ഷം പേര്; രോഗമുക്തര്‍ 1.01 കോടികവിഞ്ഞു
കോവിഡ് വാക്സിന് ലഭിക്കാന്‍ അര്‍ഹരായവരെ കോവിന്‍ ആപ്പ് വഴി കണ്ടെത്തും
എറണാകുളം: ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന് സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിന്‍ പോര്‍ട്ടല്‍ വഴി. കോവിഡ് വാക്സിന് വിതരണം എളുപ്പത്തിലാക്കാന്‍ തയ്യാറാക്കിയിട്ടുള്ള കോവിന്‍ അപ്ലിക്കേഷന്‍ വാക്സിന് സ്വീകരിക്കേണ്ട ആളുകള്‍ക്ക് മെസ്സേജ് വഴി സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും. ജില്ലയില്‍ 60000 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
100 പേരില്‍ അധികം ജീവനക്കാര്‍ ഉള്ള ആരോഗ്യ കേന്ദ്രത്തില്‍ അതാതു കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ആദ്യം നല്‍കണോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവു. ആദ്യ ഘട്ട വാക്സിന് സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍പും മെസ്സേജ് ലഭിക്കും.