ഉപയോഗിക്കാത്ത 5.60 കോടിയിലധികം ഡോസ് കൊവിഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങളുടെ പക്കല്‍ ഇനിയും മിച്ചം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:14 IST)
ഉപയോഗിക്കാത്ത 5.60 കോടിയിലധികം ഡോസ് കൊവിഡ് വാക്‌സിനുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ലഭ്യം. ഇതുവരെ വിതരണം ചെയ്തത് 2,01,33,02,325 ഡോസാണ്. ബാക്കിയുള്ളത് 5,60,57,420 ഡോസാണ്.

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിലാണ് നടക്കുന്നത്. രാജ്യവ്യാപകമായി കോവിഡ് 19 വാക്സിനേഷന്‍ 2021 ജനുവരി 16-ന് ആരംഭിച്ചു. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 201.33 കോടിയോടടുത്ത് (2,01,33,02,325) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :