ശ്രീനു എസ്|
Last Modified വെള്ളി, 18 ജൂണ്‍ 2021 (21:38 IST)
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത കുറവെന്ന് പഠനങ്ങള്‍. വാക്സിന്‍ സ്വീകരിച്ചവരില്‍ ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 75-80% വരെ കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി കെ പോള്‍ പറഞ്ഞു. അതുകൂടാതെ വാക്സിന്‍ സ്വീകരിച്ചവരില്‍ ഓക്സിജന്റെ
ആവശ്യകത 8% വും ഐസിയുവിന്റെ ആവശ്യകത 6% വും ആയിരിക്കും വേണ്ടിവരുന്നത്.