അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്കി
- ജൂണ്‍ 15 ഓടെ സോഫ്റ്റ്വെയര് സഹായത്തോടെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുമെന്ന് മുഖ്യമന്ത്രി
- തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരീച്ചത് 74 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2527 പേരെ
- മറ്റുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പഞ്ചായത്തുകളെയും വാക്സിനേറ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയത് തിരുവനന്തപുരത്ത്
സംസ്ഥാനത്ത് ഏറ്റവുമധികം വാക്സിന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2,81,828 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്സിനാണ് തിരുവനന്തപുരം ജില്ലയില്‍ നല്‍കിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.