രണ്‍ജീത് വധക്കേസില്‍ രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (08:12 IST)
രണ്‍ജീത് വധക്കേസില്‍ രണ്ട് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍. ഗൂഡാലോചനയിലും സിം കാര്‍ഡ് സംഘടിപ്പിക്കുകയും ചെയ്ത പ്രതികള്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. 12 അംഗസംഘമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നത്. ഡിസംബര്‍ 19നാണ് സംഭവം. രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. അഭിഭാഷകനായിരുന്നു രണ്‍ജീത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :