ന്യൂഡൽഹി|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 നവംബര്‍ 2021 (16:12 IST)
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങൾ ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇതുവരെ 13 രാജ്യങ്ങളിലാണ്
ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനെ തുടർന്ന് വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരവകുപ്പ് നിർദേശം നൽകി.
അതേസമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇക്കാര്യം പറഞ്ഞിരുന്നു.