ബാറുകളിലും ഹോട്ടലുകളിലും ഇരിക്കാം, സ്‌കൂളുകളും തുറക്കും; കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേരളം

രേണുക വേണു| Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (12:00 IST)

കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ബാറുകളിലും ഹോട്ടലുകളിലും ഇരിക്കാന്‍ അനുമതി നല്‍കിയേക്കും. ബാറുകളില്‍ നീണ്ട കാലത്തേക്ക് ഇങ്ങനെ അടിച്ചിടാന്‍ സാധിക്കില്ലെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപന കര്‍വ് താഴുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ പക്ഷം. അടുത്ത ഉന്നതതലയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും നല്‍കണമെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെടുന്നു.

ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി കോളേജുകളില്‍ ക്ലാസ് ആരംഭിച്ച ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാനത്ത് സ്‌കൂളുകളും തുറന്നേക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് വ്യത്യസ്തമായി ഈ ആഴ്ചയിലേക്ക് എത്തിയപ്പോള്‍ കേരളത്തില്‍ 21,000 കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ആലോചിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :