സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് അപ്പപ്പോള്‍തന്നെ നടപടി ഉണ്ടാകും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷന്‍ ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍...