അനുബന്ധ വാര്‍ത്തകള്‍
- ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
- തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81; എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം അതിദ്രുതം
- സമൂഹ വ്യാപനം ഉണ്ടായാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരിക കേരളത്തിന്: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
- വീണ്ടും കൊവിഡ് മരണം: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കാസർഗോഡ് സ്വദേശി മരിച്ചു
- 24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000ൽ അധികം രോഗബാധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.41 കോടി കടന്നു
സംസ്ഥാനത്ത് 1,70,525 പേര് നിരീക്ഷണത്തില്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ കൊവിഡ് 19 നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,216 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7309 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,32,505 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5060 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 96,288 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9,15,66 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
അടുത്ത ലേഖനം