അനുബന്ധ വാര്‍ത്തകള്‍
- നയതന്ത്ര പാഴ്സലിലൂടെ കടത്തിയത് 200 കിലോ സ്വർണം, ലോക്ഡൗൺ കാലത്ത് മാത്രം 70 കിലോ കടത്തി
- 24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000ൽ അധികം രോഗബാധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.41 കോടി കടന്നു
- ചുവപ്പാണോ നിങ്ങളുടെ ഇഷ്ടനിറം ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !
- അടുക്കളയിൽ ഇവരണ്ടും ഉണ്ടോ ? എങ്കിൽ യൗവ്വനം നിലനിർത്താൻ അതുമതി !
- മൂന്ന് മാസം സമയം മതി, മൂന്ന് രഞ്ജി ട്രോഫി മത്സരവും, റൺസ് എടുക്കുന്നത് എങ്ങനെയെന്ന് ഞാൻ കാട്ടിത്തരാം: ഗാംഗുലി
വീണ്ടും കൊവിഡ് മരണം: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കാസർഗോഡ് സ്വദേശി മരിച്ചു
കണ്ണൂർ: സംസ്ഥാനത്ത് ഒരാൾകൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസർഗോഡ് ഉപ്പള ഹിദായത് നഗർ സ്വദേശി 74 കാരിയായ നഫീസയാണ് മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെയായിരുന്നു മരണം. വെള്ളിയാഴ്ച രാത്രി 11 മണിയീയോടെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 39 ആയി.
മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതാണ് രോഗബാധ ഗുരുതരമാകാൻ കാരണം. ഒരാഴ്ചയ്ക്ക് മുൻപാണ് ഇവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായാതോടെ ഇവരെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു. എവിടെനിന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചത് എന്ന് വ്യക്തമായിട്ടില്ല. നഫീസയുടെ മകൻ വിദേശത്തുനിന്നും മടങ്ങിയെത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ ആയിരുന്നു. നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ചരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കുടുംബത്തിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.