1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid India News

ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുന്നു, മരണനിരക്കും ഉയരുന്നു

Covid
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 146 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 1590 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 8601ലെത്തി. 
 
കൂടാതെ പുതിയതായി കൊവിഡ് മൂലം ആറുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുമരണങ്ങള്‍ മഹാരാഷ്ട്രയിലും കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് മരണനിരക്ക് 530824 ആയി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എന്തെങ്കിലും ചവയ്ക്കുക അല്ലെങ്കില്‍ വായയില്‍ സ്പൂണ്‍ വയ്ക്കുക; സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരാതിരിക്കാനുള്ള ടിപ്‌സുകള്‍