അനുബന്ധ വാര്‍ത്തകള്‍
- ആശ്വാസം, നിലവിലെ വൈദ്യുതി നിരക്ക് ജൂണ്‍ 30 വരെ നീട്ടി
- സർക്കാർ വിവരങ്ങളും മാർഗനിർദേശങ്ങളും ഇനി എല്ലാ പഞ്ചായത്തിലും, ഏപ്രിൽ ഒന്ന് മുതൽ സേവന കേന്ദ്രങ്ങൾ
- സംസ്ഥാനത്ത് ഇന്ന് രാത്രി നാല് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
- ബിപിയെ അവഗണിക്കരുത്, സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- കണ്ണൂരില്‍ കൊവിഡ് ബാധിതന് മരിച്ചു
മരുമക്കളുടെ മുന്നില്‍ വച്ച് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് 54 കാരന് ആത്മഹത്യ ചെയ്തു
മരുമക്കളുടെ മുന്നില്‍ വച്ച് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് 54 കാരന് ആത്മഹത്യ ചെയ്തു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയായ ശശിയാണ് തൂങ്ങിമരിച്ചത്. 54 വയസ് ആയിരുന്നു. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാരന് കഴിഞ്ഞദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. ആക്സിസ് ബാങ്കില്‍ നിന്നാണ് വായ്പയെടുത്തിരുന്നത്. രണ്ട് മരുമകളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും വീടിന്റെ ഫോട്ടോ എടുക്കുകയും ചെയ്ത മനോവിഷമത്തിലാണ് ശശി മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.