ശ്രീനു എസ്|
Last Modified ബുധന്‍, 2 ജൂണ്‍ 2021 (12:14 IST)
ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളത് 24 വകഭേദങ്ങളെയാണ്. ഇതില്‍ ചിലതൊക്കെ മാരകങ്ങളാണ്. ഇന്ത്യയില്‍ രണ്ടാംതരംഗത്തിന് തുടക്കം കുറിച്ചത് ബി.1.617 വകഭേദമാണ്. ഇത് മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ്. ഇതില്‍ ബി.1.617.2 വകഭേദമാണ് മാരകവും അപകടകാരിയുമെന്നാണ് യുഎന്‍ ഏജന്‍സി പറയുന്നത്. മറ്റു വകഭേദങ്ങള്‍ വേഗത്തില്‍ പടരുന്നവയല്ല. എന്നാല്‍ ഈ വകഭേദത്തിന് വാക്‌സിനുകളെ പോലും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ കണ്ടെത്തിയ വൈറസുകള്‍ക്ക്
ലോകാരോഗ്യ സംഘടന പേരുകള്‍ ഇട്ടിട്ടുണ്ട്. ഒരു രാജ്യത്ത് കണ്ടെത്തിയ വകഭേദം ആരാജ്യത്തിന് ചീത്തപ്പേരുണ്ടാക്കാന്‍ പാടില്ലെന്നാണ് സംഘടന പറഞ്ഞത്.
ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗത്തെ നേരത്തേ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാലയിലെ കാപ്പ, ഡല്‍റ്റ എന്നീ പേരുകളാണ് ലോകാരോഗ്യ സംഘടന നല്‍കാന്‍ തീരുമാനിച്ചത്.