1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gujarat vaccinated 1.30 crore news

മൂന്നൂവര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്

Gujarat
മൂന്നൂവര്‍ഷം മുന്‍പ് മരിച്ചയാളുടെ പേരില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്. ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ ഉപ്ലാതയിലെ നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറായത്. എന്നാല്‍ ഹര്‍ദാസ് 2018ല്‍ മരിച്ചിരുന്നു. മരണസര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകള്‍ ബന്ധുക്കളുടെ കൈവശവും ഉണ്ട്. സംഭവം വിവാദമായിരിക്കുകയാണ്. 
 
അതേസമയം ഗുജറാത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.30 കോടി ആയിട്ടുണ്ട്. 18ശതമാനത്തോളം പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 
അടുത്ത ലേഖനം
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്ന കണക്കുകള്‍ ഇതാ