മഹാരാഷ്ട്രയില്‍ 342 പൊലീസുകാര്‍ക്ക് കൊവിഡ്; പൊലീസ് സേന ആശങ്കയില്‍

Maharashtra, Covid, Police, മഹാരാഷ്ട്ര, പൊലീസ്, കൊവിഡ്
സുബിന്‍ ജോഷി| Last Modified ശനി, 2 മെയ് 2020 (17:33 IST)
മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതില്‍ ആശങ്കയുമായി ആരോഗ്യവകുപ്പ്. ഇതുവരെയും സംസ്ഥാനത്ത് 342 പൊലീസുദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധയെത്തുടര്‍ന്ന് മൂന്ന് പൊലീസുദ്യോഗസ്ഥര്‍ നേരത്തേ മരണപ്പെട്ടിരുന്നു. നിലവില്‍ രോഗം ബാധിച്ചിട്ടുള്ളവരില്‍ 291 പേരും പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ്. 51 പേര്‍ ഉന്നത ഉദ്യോഗസ്ഥരും.

അതേസമയം, മഹാരാഷ്ട്രയില്‍ ഇന്നലെ 583 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 27 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 459ആയി. ആകെ രോഗികളുടെ എണ്ണം 10498 ആയിട്ടുണ്ട്. ഇതില്‍ മുംബൈയില്‍ മാത്രം 7061 രോഗികളുണ്ട്. ചികിത്സയ്‌ക്കെത്തുന്ന രോഗികളെ തിരിച്ചയയ്‌ക്കുന്ന ആശുപത്രികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :