മഹാരാഷ്‌ട്രയില്‍ സ്ഥിതി അതീവ ഗുരുതരം, തിങ്കളാഴ്‌ച 24,645 പേര്‍ക്ക് കോവിഡ്

ജോര്‍ജി സാം| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (23:11 IST)
മഹാരാഷ്‌ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ ഉയരുന്നു. തിങ്കളാഴ്‌ച 24,645 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഞായറാഴ്‌ച 30,535 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിങ്കളാഴ്‌ച മഹാരാഷ്‌ട്രയില്‍ 58 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ മഹാരാഷ്‌ട്രയിലെ ആകെ മരണസംഖ്യ 53,457 ആയി.

ആശുപത്രികളില്‍ കിടക്കക്കള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മഹാരാഷ്‌ട്രയില്‍ ജംബോ ആശുപത്രികള്‍ വീണ്ടും തുറക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. സംസ്ഥാനം ലോക്ക് ഡൌണിലേക്ക് പോകാനുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :