സുബിന്‍ ജോഷി|
Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (19:56 IST)
കോവിഷീല്‍ഡ് വാക്‍സിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറുമുതല്‍ എട്ട് ആഴ്‌ചകള്‍ വരെയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ കോവിഷീല്‍ഡിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായാണ് നിശ്ചയിച്ചിരിക്കുന്നത്.
മികച്ച ഫലപ്രാപ്‌തി ലഭിക്കുന്നതിനാണ് ഈ നിര്‍ദ്ദേശമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‍സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഈ നിര്‍ദ്ദേശം ബാധകമാവുക. കോവാക്‍സില്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല.
ആറുമുതല്‍ എട്ടാഴ്‌ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്താല്‍ കൂടുതല്‍ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.