അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ്; നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി
- കണക്കിൽപ്പെടാത്ത മരണങ്ങൾ ഏറെ, യഥാർത്ഥ കൊവിഡ് മരണസംഖ്യ ഇരട്ടിയോളം?
- 'ഒരായിരം നന്ദി, നമ്മൾ അതിജീവിക്കും'; മമ്മൂട്ടിക്കും കുഞ്ചാക്കോ ബോബനും നന്ദി അറിയിച്ച് ജയിൽ വകുപ്പ്
- സ്പ്രിംഗ്ളർ ഇടപാടിൽ സംസ്ഥാന സർക്കാരിൽ നിന്നും വിശദീകരണം തേടുമെന്ന് കേന്ദ്രം
- എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ മെയ് 10ന് ശേഷം നടത്താൻ ആലോചന
ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നൈയില്‍ നിന്ന് പാലക്കാടെത്തിയ യുവാവിന് കൊവിഡ്
ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നെയില്‍ നിന്ന് പാലക്കാടെത്തിയ യുവാവിന് കൊവിഡ്. ഇയാള്‍ മലപ്പുറം ജില്ലക്കാരനാണ്. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18കാരനാണ് രോഗബാധ. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ചെന്നൈയിലെ ജ്യൂസ് കടയില്‍ ജോലിക്കാരനായ 18കാരന് ഒതുക്കുങ്ങലിലെ വീട്ടില്‍ നിന്ന് 2020 ജനുവരി 18ന് ചെന്നൈയിലേയ്ക്ക് പോയതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്നടയായുമാണ് ഇയാള്‍ അതിര്‍ത്തി കടന്നത്.
ഇതിനിടെ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പൊലീസിന്റെ പിടിയിലായി. 18 ന് തന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.