എസ് ഐ കോവിഡ് ബാധിച്ച് മരിച്ചു, രോഗം പകർന്നത് ഭാര്യയിൽ നിന്ന്

ശ്രീനു എസ്| Last Modified ശനി, 1 ഓഗസ്റ്റ് 2020 (13:12 IST)
സംസ്ഥാനത്തെ
കോവിഡ്
രോഗ വ്യാപനം തടയുന്നതിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ഗണ്യമായ പങ്കുവഹിച്ച ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയായ എസ് ഐ അജിതൻ(55) കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയിരുന്നു അജിതൻ.

ഭാര്യയിൽ നിന്നാണ് അജിതനു രോഗം ബാധിച്ചത്. ചെറുതോണി കോളനിയിൽ നിന്നാണ് ഇയാളുടെ ഭാര്യക്ക് രോഗം ബാധിച്ചത്. ഹൃദ്രോഗി കൂടിയായ അജിതൻ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതോടെ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയ്ക്കും മകനും രോഗം ബാധിച്ചിരുന്നെങ്കിലും ഇവർ രോഗ മുക്തരായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :