50 വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി

ശ്രീനു എസ്| Last Updated: ശനി, 1 ഓഗസ്റ്റ് 2020 (09:49 IST)
50 വയസ് കഴിഞ്ഞ പൊലീസുകാരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പി അറിയിച്ചു. കൂടാതെ രോഗബാധിതരെയും ഒഴിവാക്കണമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇടുക്കി തൊടുപുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതന്‍(55) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജിലായിരുന്നു ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പ്ലാസ്മ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :