ശ്രീനു എസ്|
Last Updated:
ശനി, 1 ഓഗസ്റ്റ് 2020 (13:12 IST)
വിയറ്റ്‌നാമില്‍ ആദ്യത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗംബാധിച്ച് എഴുപതുകാരനാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു ഏപ്രിലിനു ശേഷം രാജ്യത്ത് ഒരു കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ 29ന് ഹാനോയിലും ഹോചിമിന്‍ സിറ്റിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രണ്ടുദിവസത്തിനുള്ളില്‍ 45ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വിയറ്റ്‌നാം ആരോഗ്യം മന്ത്രാലയം അറിയിച്ചു. പേഷ്യന്റ് 428 എന്ന സിറ്റിയിലാണ് രോഗി മരിച്ചത്.