സംസ്ഥാനം സമ്പൂര്‍ണ ലോക്ക് ഡൌണിലേക്കോ ?

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified ബുധന്‍, 22 ജൂലൈ 2020 (19:57 IST)
സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‍തമാക്കി.

ഏത് ഗുരുതര സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. സമ്പര്‍ക്ക വ്യാപനമാണ് സാഹചര്യങ്ങള്‍ വഷളാക്കുന്നത്. തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ ഇത് തുടരുന്നു. കീം പരീക്ഷ കഴിഞ്ഞു ഗേറ്റിനു പുറത്ത് തടിച്ചു കൂടിയ വിദ്യാർഥികൾ ആ സംഭവത്തിന് ഉത്തരവാദികളല്ലെന്നും വിദ്യാർഥികൾ പരീക്ഷ കഴിഞ്ഞ് ഒന്നിച്ച് ഇറങ്ങുമെന്ന് ഊഹിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ വീഴ്ച വന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ബുധനാഴ്ച 1038 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :