അനുബന്ധ വാര്‍ത്തകള്‍
- ടാറ്റയുടെ കൊവിഡ് ആശുപത്രി ജൂലൈ അവസാനവാരത്തോടെ
- കൊവിഡ് വാക്സിന് 1500 കോടി രൂപ ചിലവഴിക്കാന്‍ തീരുമാനം എടുത്തത് വെറും 30മിനിറ്റിനുള്ളിലെന്ന് ഓക്സ്ഫഡിന്റെ ഇന്ത്യന്‍ പങ്കാളി പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
- കീം പരീക്ഷ സമയത്ത് കൂട്ടംകൂടിയ 600ഓളം രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു
- കൊവിഡ് രോഗിയുടെ മകനൊപ്പം ഫുട്ബോൾ കളിച്ചു; മുപ്പതോളം കുട്ടികൾ നിരീക്ഷണത്തിൽ
- ഇവരെ വിശ്വസിയ്ക്കാം, എന്നും നല്ല സുഹൃത്തുക്കളായിരിയ്ക്കും
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് കേസുകള്‍ 1000കടന്നു; 57പേരുടെ സമ്പര്‍ക്ക വിവരം വ്യക്തമല്ല
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് കേസുകള്‍ 1000കടന്നു. 1038പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആയിട്ടുണ്ട്. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.