‘വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് അയക്കില്ല' - ഇറാനിൽ കുടുങ്ങിയവരെ ഭീഷണിപ്പെടുത്തി സ്പോൺ‌സർ, ഇടപെട്ട് മുഖ്യമന്ത്രി

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (15:16 IST)
വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. കൊറോണ പടർന്നു പിടിക്കുന്നതിനാൽ ഇതിന്റെ സുരക്ഷാ നടപടി ക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ കുടുങ്ങിയിരിക്കുന്നത് 17 മലയാളികളാണ്. വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് അയക്കില്ലെന്ന് സ്പോൺസർമാർ ഭീഷണിപ്പെടുത്തിയതായി ഇറാനിൽ കുടുങ്ങിയ മലയാളികൾ പറയുന്നു.

വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്ന് സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തയതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്താനാകാതെ ഇറാനിൽ കുടുങ്ങിയത് തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യതൊഴിലാളികളാണ്. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളിൽ നിന്നുമുള്ളവരാണ് ഇറാനിലുള്ളത്.

ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.
ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ നോർക്കയ്ക്ക് കേരള സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :