കൊറോണ; ഇറാനിൽ കുടുങ്ങി 17 മലയാളികൾ, ആഹാരം പോലും ലഭ്യമല്ലെന്ന് റിപ്പോർട്ട്

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 1 മാര്‍ച്ച് 2020 (17:09 IST)
വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുകയാണ്. ഇറാനിൽ ഇതിനോടകം 200ലധികം ആളുകൾ വൈറസ് ബാധിച്ച് മരണമടഞ്ഞു. കൊറോണ പടർന്നു പിടിക്കുന്നതിനാൽ ഇതിന്റെ സുരക്ഷാ നടപടി ക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ കുടുങ്ങിയിരിക്കുന്നത് 17 മലയാളികളാണ്.

നാട്ടിലേക്ക് തിരിച്ചെത്താനാകാതെ ഇറാനിൽ കുടുങ്ങിയത് തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യതൊഴിലാളികളാണ്. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ്
കുടുങ്ങിയത്. പൊഴിയൂർ, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളിൽ നിന്നുമുള്ളവരാണ് ഇറാനിലുള്ളത്.


ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. നാല് മാസം മുമ്പാണ് ഇറാനിലേക്ക് പോയത്. മുറിക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :