അനുബന്ധ വാര്‍ത്തകള്‍
- പൊതുഗതാഗതം മെയ് 15 വരെ വേണ്ടെന്ന് ശുപാർശ, ലോക്ക്ഡൗൺ നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രം
- കൊവിഡ്19; മഹാരാഷ്ട്ര മറ്റൊരു വുഹാനോ? കണക്കുകൾ ഭയപ്പെടുത്തുന്നത്
- ഭാര്യയും, മകളും മാസ്ക്കുകൾ തുന്നുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്രമന്ത്രി
- മോദിജി മഹാൻ, മികച്ച നേതാവ്, മരുന്ന് വിലക്ക് നീക്കിയതോടെ പ്ലേറ്റ് മാറ്റി ഡൊണാൾഡ് ട്രംപ്
- 24 മണിക്കൂറിനിടെ 10 മരണം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു
കൊവിഡ് 19; ധാരാവിയെ കാർന്നു തിന്നുമോ? ഭയക്കണം, എന്തും സംഭവിക്കാം
ഏപ്രിൽ ഒന്നിനു മുംബൈയെ ഭീതിയിലാഴ്ത്തി ധാരവിയിൽ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. ആദ്യ മരണം സംഭവിച്ചതിനു പിന്നാലെ പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാളും അപ്പുറമാണ് കൊറോണ പടര്‍ന്നു പിടിക്കുന്നത്. ഇതിനോടകം രാജ്യത്ത് 5000 ത്തിലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തെഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിലെ അവസ്ഥ ദയനീയമാണ്. ലക്ഷക്കണക്കിനു ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ചെറിയ മുറികളിൽ പോലും പത്തിലധികം ആളുകൾ തിങ്ങിനിറഞ്ഞ് കഴിയുന്നു. ഓരോവീടുകളും അടുത്തടുത്ത്.
രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് നിർദേശിക്കുന്നത് സാമൂഹിക അകലം പാലിക്കുക എന്ന മാർഗമാണ്. എന്നാൽ, ഇത് എങ്ങനെ പാലിക്കണമെന്ന് അറിയാതെ അങ്കലാപ്പിലാണ് ഇവിടുത്തെ ജനങ്ങൾ. പൊതുശുചിമുറി കുറഞ്ഞത് നൂറോളം ആളുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. കഴിയാവുന്ന നടപടിക്രമങ്ങളെല്ലാം സർക്കാർ സ്വീകരിക്കുന്നുണ്ട്.
ധാരാവിയില്‍ ഇനിയും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മുംബൈ കൈവിട്ടു പോകുമെന്നതില്‍ സംശയമില്ല. ഇനിയുള്ള നാള്‍ ധാരാവിക്കും ഇന്ത്യക്കും നിർണായകമാണ്.