എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (13:41 IST)
തിരുവനന്തപുരം: കോവിഡ്
വ്യാപനം
ലക്ഷ്യത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളിലെ ചില സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നിലവിലെ ജില്ലയിലെ ആക്ടീവ് കോവിഡ്
എണ്ണം 4665 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇതിനൊപ്പം ഒരു ഗ്രാമ പഞ്ചായത്തിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു.
ഈ സ്ഥലങ്ങളില്‍ അത്യാവശ്യ സേവനങ്ങളും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു. ആളുകളുടെ സഞ്ചാരത്തിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
ചെട്ടിവിളാകം, കിണാവൂര്‍, കുടപ്പനക്കുന്ന്,
കാലടി,കടകംപള്ളിയിലെ ചില പ്രദേശങ്ങള്‍, കുരിയാത്തി, കരിക്കകം, ശാസ്തമംഗലം, പട്ടം, കവടിയാര്‍, പാപ്പനംകോട്, വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്തിലെ ചില ഭാഗങ്ങള്‍ എന്നിവയാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്.