രേണുക വേണു|
Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (08:41 IST)
ചൈനയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്ന് മാത്രം 5,280 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. ജിലിന്‍ അടക്കമുള്ള വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിയന്ത്രണം കടുപ്പിച്ചു. പത്ത് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഷെന്‍സെനിലെ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി. ഷാങ്ഹായ് പ്രവിശ്യയിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടി. വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് കോവിഡ് കൂടുതലായി പടരുന്നത്. 19 പ്രവിശ്യകളിലാണ് നിയന്ത്രണങ്ങള്‍. ഷെന്‍ഹെന്‍ പ്രവിശ്യയിലെ ഒന്‍പത് ജില്ലകളില്‍ നിയന്ത്രണങ്ങളുണ്ട്. ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്ന യാന്‍ജി പ്രാദേശിക നഗരം പൂര്‍ണ്ണമായും പൂട്ടി. വടക്ക് കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്.