രണ്ട് വര്‍ഷത്തിനിടെ ആദ്യം ! ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകള്‍; നാലാം തരംഗത്തിന്റെ തുടക്കമെന്ന് സൂചന

രേണുക വേണു| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (08:39 IST)

ലോകത്ത് കോവിഡ് നാലാം തരംഗത്തിന്റെ സൂചന. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 5,280 പേര്‍ക്കാണ് ചൈനയില്‍ ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇത്ര വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഒമിക്രോണ്‍ വകഭേദമാണ് കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ചൈനയിലെ വടക്ക്-കിഴക്ക് പ്രവിശ്യയായ ജിലിനിലാണ് കോവിഡ് സ്ഥിതി രൂക്ഷമായിരിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :