വാക്സിൻ കേന്ദ്രത്തിന് മൂന്ന് മുറി, ഒരു ദിവസം നൂറ് പേർക്ക് കുത്തിവെയ്‌പ്: സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി

അഭിറാം മനോഹർ| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (10:18 IST)
വാക്‌സിൻ കുത്തിവെയ്‌‌പ് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറി. ഓരോ വാക്‌സിൻ കേന്ദ്രങ്ങളിലും പ്രതിദിനം 100 പേർക്ക് മാത്രമായിരിക്കും കുത്തിവെയ്‌പ് നൽകുക. ആരോഗ്യപ്രവർത്തകർ അടക്കം അഞ്ചുപേർ മാത്രമെ കേന്ദ്രത്തിൽ ഉണ്ടാകാൻ പാടുള്ളുവെന്നും മാർഗരേഖയിൽ പറയുന്നു.

മൂന്ന് മുറികളിലായാണ് വാക്‌സിൻ വിതരണകേന്ദ്രം ഒരുക്കേണ്ടത്. ആദ്യമുറി സന്ദർശകർക്കുള്ള കാത്തിരിപ്പിനാണ്. ഇവിടെ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ വേണം. രണ്ടാമത്തെ മുറിയിലാണ് കുത്തിവെയ്‌പ്. കുത്തിവെയ്‌പിന് ശേഷം ഇയാളെ മൂന്നാമത്തെ മുറിയിൽ അര മണിക്കൂർ നിരീക്ഷിക്കും. ഒരു സമയം ഒരാളെ മാത്രമെ കുത്തിവെ‌യ്‌ക്കാവു.

അരമണിക്കൂറിനുളളിൽ രോഗലക്ഷണങ്ങളോ, പാർശ്വഫലങ്ങളോ കാണിക്കുകയാണെങ്കിൽ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നേരത്തേ ആരംഭിച്ച ബ്രിട്ടണിൽ കുത്തിവെപ്പിനുശേഷം ഒരാളെ പത്തുമിനിട്ട് നേരം മാത്രമാണ് നിരീക്ഷിച്ചിരുന്നത്. കമ്യുണിറ്റി ഹാളുകള്‍ക്ക് പുറമെ
താത്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :