അഭിറാം മനോഹർ|
Last Modified ശനി, 3 ഏപ്രില്‍ 2021 (08:06 IST)
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ലോക്ക്ഡൗണിനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.
മഹാരാഷ്ട്ര ദുര്‍ഘടസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയ താക്കറേ ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്ഘടനയ്ക്കാണോ പ്രധാന്യം നല്‍കേണ്ടതെന്നും ചോദിച്ചു.
നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരുമെന്ന് ഞാൻ നേരത്തെ അറിയിച്ചിരുന്നു. അതിനാലാണ് ലോക്ക്ഡൗണിനെ പറ്റി മുന്നറിയിപ്പ് നൽകുന്നത്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല. താക്കറേ വ്യക്തമാക്കി.
വെള്ളിയാഴ്‌ച്ച മാത്രം 43,183 കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിരവധി ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെയുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.