വീടുകളില്‍ ക്വാറന്‍റൈനിലിരിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല, ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തില്ല: കേജ്‌രിവാള്‍

സുബിന്‍ ജോഷി| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (19:56 IST)
വീടുകളില്‍ ക്വാറന്‍റൈനിലിരിക്കാന്‍ ഇപ്പോള്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്നും എന്തായാലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള യോഗത്തിന് ശേഷമാണ് കേജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയിലും ദിനം‌പ്രതി കോവിഡ് കേസുകള്‍ കൂടിവരികയാണ്. തിങ്കളാഴ്‌ച 2790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യം വന്നാല്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്‌ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കേജ്‌രിവാള്‍ വ്യക്‍തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :