മുന്‍കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്| Last Updated: വ്യാഴം, 18 മാര്‍ച്ച് 2021 (09:25 IST)
മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി(69) കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണം. ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നുതവണ പാര്‍ലമെന്റില്‍ എത്തിയിട്ടുള്ള ഇദ്ദേഹം കേന്ദ്ര ഷിപ്പിങ് സഹമന്ത്രിയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :