പൊങ്കാലയിടാന്‍ 1500പേര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നിട്ടും വേണ്ടെന്നുവച്ചതിനുള്ള കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (10:26 IST)
പൊങ്കാലയിടാന്‍ 1500പേര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നിട്ടും ക്ഷേത്ര ട്രസ്റ്റ് ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. 1500പേരെ തിരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്നും ബുദ്ധിമുട്ടാണെന്നും ട്രസ്റ്റ് അറിയിക്കുകയായിരുന്നു. കൂടാതെ കൊവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനക്കൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനം ഉയരുമോയെന്ന ആശങ്കയും ഉണ്ട്.

പൊങ്കാല വീടുകളില്‍ ഒതുങ്ങുന്നത് തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ്. ഇന്ന് പണ്ടാര അടുപ്പില്‍ തീ പകരുന്നത് രാവിലെ 10.50നാണ്. വിഗ്രഹത്തിന് മുന്നില്‍ നിന്നും പകരുന്ന അഗ്നി ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുള്ള അടുപ്പുകളില്‍ പകര്‍ന്ന ശേഷം പണ്ടാര അടുപ്പില്‍ എത്തിക്കും. ഇതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്.

ക്ഷേത്രത്തിന്റെ മേല്‍ശാന്തിയാണ് അടുപ്പില്‍ തീ പകരുന്നത്. ഇതേസമയത്ത് വീടുകളില്‍ പൊങ്കാല ഇടുന്നവരും അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 1.20നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദിക്കുന്നതിന് ഇത്തവണ ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :