ഇന്ത്യയിലെ കോവിഡ് വകഭേദത്തിനെതിരെ അമേരിക്കന്‍ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമെന്ന് പഠനങ്ങള്‍

ശ്രീനു എസ്| Last Modified ബുധന്‍, 19 മെയ് 2021 (14:20 IST)
ഇന്ത്യയില്‍ കണ്ടെത്തിതയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ അമേരിക്കയില്‍ നല്‍കുന്ന വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമാണെന്ന്
യുഎസ് ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ
ബി.1.617 നെതിരെ യുഎസില്‍ ലഭ്യമാകുന്ന വാക്സിനുകളായ മൊഡേണ, ഫൈസര്‍ എന്നീ വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമാണെന്നാണ് യുഎസ് പ്രസിഡന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ആന്റണി ഫൗസി അറിയിച്ചത്. അതേടൊപ്പം തന്നെ വാക്സിനേഷന്റെ പ്രാധാന്യത്തെ പറ്റിയും മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനേഷനാണു കോവിഡിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :