രോഗിയുടെ കണ്ണ് നീക്കം ചെയ്തു; കേരളത്തില്‍ പിടിമുറുക്കി ബ്ലാക്ക് ഫംഗസ് രോഗബാധ, കൂടുതല്‍ പേരിലേക്ക്

ശ്രീനു എസ്| Last Modified ബുധന്‍, 19 മെയ് 2021 (12:10 IST)
കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയ രോഗിക്ക് ബ്ലാക്ക് ഫംഗസ് ബാധ പിടികൂടുകയും കണ്ണ് നീക്കം ചെയ്യുകയും ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സ കഴിഞ്ഞ മടങ്ങിയ 62കാരനായ തൃശൂര്‍ സ്വദേശിക്കാണ് ഇത്തരമൊരു അവസ്ഥ വന്നത്. രോഗം വ്യാപിച്ച് ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണാണ് നീക്കം ചെയ്തത്.

കഴിഞ്ഞ ഏപ്രില്‍ 22നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. മെയ് മൂന്നിന് ഡിസ്ചാര്‍ജ് ചെയ്യുകയും രണ്ടുദിവസത്തിനു ശേഷം കാഴ്ച പ്രശ്‌നം നേരിടുകയുമായിരുന്നു. നിലവില്‍ രാജ്യത്ത് പലസംസ്ഥാനത്തും ബ്ലാക്ക് ഫംഗസ് കടുത്ത ഭീഷണിയാണ് മുഴക്കുന്നത്. ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് ലഭിക്കാത്തത് പ്രധാന വെല്ലുവിളിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :