ബൂസ്റ്റർ ഡോസ് എടുത്തിട്ടും സിങ്കപ്പൂരിൽ രണ്ട് പേർക്ക് ഒമിക്രോൺ

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഡിസം‌ബര്‍ 2021 (13:07 IST)
കോവിഡ് 19 വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. സിങ്കപ്പൂരിലാണ് ബൂസ്റ്റർ ഡോസ് എടുത്തവരിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയായ 24കാരിക്കും ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ മറ്റൊരു വ്യക്തിക്കുമാണ് സ്ഥിരീകരിച്ചത്. രണ്ട് പേരും കോവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം ഒമിക്രോണിനെ നിയന്ത്രിക്കാൻ കഴിയുമെന്നതിന് ഉറപ്പില്ലെന്നും ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായേക്കാമെന്നും ഫൈസര്‍, ഭാരത് ബയോടെക് പോലുള്ള കമ്പനികള്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബൂസ്റ്റർ ഡോസ് എടുത്തവർക്കും വൈറസ് ബാധിച്ചതായ വാർത്ത പുറത്തുവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :