അനുബന്ധ വാര്ത്തകള്
- കോവിഡ് 19: ചെന്നൈയിലെ ഐടി സ്ഥാപനങ്ങളിൾ പ്രവേശിക്കും മുൻപ് തെർമൽ സ്ക്രീനിങ്ങ്
- ഭക്ഷണം പാകംചെയ്യുന്നതിനിടെ പുകയില ചവച്ചതിന് അച്ഛൻ വഴക്കുപറഞ്ഞു. യുവതി തീകൊളുത്തി ജീവനൊടുക്കി
- കോവിഡ് 19: തമിഴ്നാട്ടിൽ രണ്ട് മലയാളികൾ ഐസോലേഷനിൽ, സാംപിളുകൾ പരിശോധനക്കയച്ചു
- 'ഗോ കൊറോണ...'; പ്രാർത്ഥനാ യോഗത്തിൽ മുദ്രാവാക്യം വിളിച്ച് കേന്ദ്രമന്ത്രി ഏറ്റുചൊല്ലി കൂടെയുള്ളവർ, വീഡിയോ
- യുവതിക്ക് ഭർത്താവിന്റെ വക സ്പെഷ്യൽ അത്താഴം, മനുഷ്യ മാംസം പാകം ചെയ്തത്, യുവാവ് അറസ്റ്റിൽ
എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗ ബാധിതരുടെ എണ്ണം 14 ആയി
തിരുവനന്തപുരം: കേരളത്തിൽ രാണ്ട് പേർക്കുകൂടി കോവിഡ് 19, എറണാകുളത്ത് രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ഐസൊലേഷനിൽ നിരീക്ഷണത്തിലായിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14 ആയി.
ഇന്നുമാത്രം എട്ട് പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്നും വന്ന പത്തനംതിട്ട സ്വദേശിയുടെ മാതാപിതാക്കളും ഇവരുമായി അടുത്തിടപഴകിയവരുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവർ. എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുട്ടിയും മാതാപിതാക്കളും ഇറ്റയിൽനിന്നും എത്തിയവരാണ്.
വൈറസ് ബാധിതരുടെ എണ്ണം വർധിച്ച സാഹചാര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴാം ക്ലാസുവരെയുള്ള സ്കൂളുകളും പ്രൊഫഷണൽ കോളേജ് ഉ:ൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും മത പഠന സ്ഥാപനങ്ങളും ഈ മാസം 31 വരെ അടച്ചിടും. എസ്എസ്എൽസി ഹയർസെക്കൻഡറി, സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
ഉത്സവങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകികഴിഞ്ഞു. ശബരിമല സന്ദർശനം ഒഴിവാക്കാൻ ശ്രദ്ധിക്കണം, വിവാഹങ്ങൾ ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകൾ മാത്രമായി നടത്താൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ പൊതുപരിപാടികൾ മാറ്റിവയ്ക്കാനും തീരുമാനമെടുത്തിട്ടുണ്ട്.