യുവതിക്ക് ഭർത്താവിന്റെ വക സ്പെഷ്യൽ അത്താഴം, മനുഷ്യ മാംസം പാകം ചെയ്തത്, യുവാവ് അറസ്റ്റിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (18:18 IST)
ബിജ്‌നോര്‍: അത്താഴത്തിന് മനുഷ്യ മാംസം പാകം ചെയ്ത് ഭര്യക്ക് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് ഞെട്ടിക്കുന്ന സംഭവം. യുവാവ് പാചകം ചെയ്ത വിഭവത്തില്‍ മനുഷ്യ മാംസവും കൈവിരലുകളും കണ്ട് ഭയന്ന ഭാര്യ ഉടൻ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ശ്മശാനത്തിലെ മൃതദേഹത്തിൽനിന്നും ഇയാള്‍ ശരീരഭാഗങ്ങൾ വെട്ടിയെടുക്കുകയായിരുന്നു. മനുഷ്യ മാംസം കവറിലാക്കി പ്രതി വീട്ടിലെത്തി. ഈ സമയം യുവാവിന്റെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ വീട്ടിലെത്തുമ്പോൾ ഇയാൾ മാംസം പാകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പാകം ചെയ്യുന്ന മാംസത്തിൽ മനുഷ്യന്റെ കൈ വിരലുകൾ കണ്ടതോടെ യുവതി ഭയന്നോടുകയായിരുന്നു.

ഉടൻ തന്നെ ഇവർ അയൽക്കാരെയും പൊലീസിനെയും വിവരമറിയിച്ചു. യുവാവ് രക്ഷപ്പെടാതിരിക്കാൻ അയക്കാരെത്തി യുവാവിനെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണ നടത്തിവരുകയാണ്. പ്രതി കടുത്ത മദ്യപാനിയാണെന്നും ദിവസങ്ങൾക്ക് മുൻപ് ഇയാൾ പിതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :