അനുബന്ധ വാര്‍ത്തകള്‍
- താലിബാന്റെ ഭീകരരെ ഇന്ത്യൻ മുസ്ലീങ്ങളിലെ ഒരു വിഭാഗം ആഘോഷിക്കുന്നത് അപകടകരമെന്ന് നസ്റുദ്ദീൻ ഷാ
- സൗഹൃദ മത്സരത്തിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് സമനില
- അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ കോലിയും പുറത്ത് ! ഇന്ത്യ തകരുന്നു
- ഇന്ത്യൻ സെലക്ടർമാർക്ക് ഭ്രാന്ത്! അശ്വിന്റെ അഭാവത്തിൽ പ്രതികരണവുമായി മുൻ താരങ്ങൾ
- കുതിപ്പ് തുടർന്ന് ഓഹരിസൂചികകൾ: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ് ചെയ്തു
രാജ്യത്ത് പ്രായപൂർത്തിയായവരിൽ 16 ശതമാനത്തിന് രണ്ട് ഡോസ് വാക്‌സിൻ നൽകിയെന്ന് കേന്ദ്രം
രാജ്യത്ത് പ്രായപൂർത്തിയായവരില്‍ 16 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും, 54 ശതമാനം പേര്‍ക്ക് ഒരു ഡോസും പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓഗസ്റ്റ് മാസത്തിൽ മാത്രം 18.38 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
ഒരു ദിവസം ശരാശരി 59.29 ലക്ഷം ഡോസ് എന്ന നിലയിലാണ് ഓഗസ്റ്റിൽ വാക്‌സിൻ വിതരണം നടന്നത്. അവസാന ആഴ്‌ചയിൽ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകൾ നൽകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.സിക്കിം, ദാദ്ര നാഗര്‍ ഹവേലി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 100 ശതമാനത്തിനും വാക്‌സിൻ പൂർത്തിയായി.