ചെറിയ ഉള്ളി, വലിയ ഉള്ളി, സവാള, സബോള, വെളുത്തുള്ളി; പേരുകള്‍ പലതുണ്ട്

രേണുക വേണു| Last Modified ഞായര്‍, 6 ജൂണ്‍ 2021 (11:33 IST)

ഭക്ഷണത്തിനു കൂടുതല്‍ രുചി പകരുന്നതില്‍ ഉള്ളിക്ക് വലിയ സ്ഥാനമുണ്ട്. രുചി വൈവിധ്യം പോലെ തന്നെയാണ് കേരളത്തില്‍ ഉള്ളിക്കുള്ള പേരുകളും. പലയിടത്തും പല പേരുകളാണ് ഉള്ളിക്ക്. കേരളത്തിലെ ഭാഷയുടെ വൈവിധ്യമാണ് ഇവിടെ ശ്രദ്ധാകേന്ദ്രം.

ചെറിയ ഉള്ളിയെന്നും വലിയ ഉള്ളിയെന്നും വിളിക്കുന്നവരുണ്ട്. എന്നാല്‍, മധ്യ കേരളത്തില്‍ അടക്കം ചെറിയ ഉള്ളിയെ ചുവന്ന ഉള്ളി എന്നും വലിയ ഉള്ളിയെ സവാള, സബോള എന്നൊക്കെയാണ് വിളിക്കുന്നത്. സവാളയെ സബോള എന്നു വിളിക്കുന്നവരും ധാരാളമുണ്ട്. വെളുത്തുള്ളി (വെള്ളുള്ളി) ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രുചി നല്‍കുന്നതില്‍ പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :