എഴുത്തുകാര്‍ക്ക് ഇന്‍റലിജന്‍സ് പോരാ

WD
അരുണ്‍ തുളസീദാസ് - ഓ.വി.വിജയന്‍, സക്കറിയ, എം. മുകുന്ദന്‍ തുടങ്ങി ആധുനികകാലഘട്ടത്തില്‍ ജ്വലിച്ചുനിന്നിരുന്ന എഴുത്തുകാരുടെ ‘ഇന്‍റലിജന്‍സ്’ ഇപ്പോഴുള്ള എഴുത്തുകാര്‍ക്ക് ഇല്ലെന്ന് മേതില്‍ എവിടെയോ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു വിഷയത്തെ എടുക്കുമ്പോള്‍ അതിന്‍റെ വരും‌വരായ്കള്‍ മനസ്സിലാവായ്ക ഇപ്പോഴത്തെ എഴുത്തുകാരുടെ പ്രശ്നമാണോ?

സന്തോഷ് എച്ചിക്കാനം - എന്താണീ ‘ഇന്‍റലിജന്‍സ്’ എന്ന് എനിക്ക് മനസ്സിലായില്ല. ‘ഇന്‍റലിജന്‍സ്’ എന്നത് ബുദ്ധി അല്ലെങ്കില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം എന്ന അര്‍ത്ഥത്തിലാണെങ്കില്‍ എന്നെപ്പോലുള്ള എഴുത്തുകാര്‍ക്ക് അവരേക്കാള്‍ ‘ഇന്‍റലിജന്‍സ്’ കുറവാണ്. ഐ.എ.എസ് നേടിയിട്ടുള്ള സേതുവിനെപ്പോലെ, എന്‍.എസ്.മാധവനെ പോലെയുള്ള അതീവ ബുദ്ധിശക്തിയുള്ള എഴുത്തുകാര്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ചോദിക്കട്ടെ, ബഷീറിന് എന്ത് ഇന്‍റലിജന്‍സാണ് ഉണ്ടായിരുന്നത്? എഴുത്തുകാരന്‍റെ ഇന്‍റലിജന്‍സ് വേറൊരു തലത്തിലാണ് അളക്കേണ്ടത്. ജീവിക്കുന്ന കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ പറ്റുന്ന ഒരു ബ്രെയിനാണ് എഴുത്തുകാരന് ഉണ്ടാവേണ്ടത്.

WEBDUNIA|
സിനിമ, ടെലിവിഷന്‍ സീരിയല്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം.

മറ്റുള്ള കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ശരിയാണ്. വി.കെ.എന്നോ എം.പി. നാരായണപിള്ളയ്ക്കോ ഒക്കെ ഉണ്ടായിരുന്ന ഇന്‍റലിജന്‍സ് ഇപ്പോഴത്തെ എഴുത്തുകാര്‍ക്കില്ല. ജീവിതത്തില്‍ റിസ്കെടുക്കാനുള്ള കഴിവോ ധിക്കാരമോ പുതിയ എഴുത്തുകാര്‍ക്ക് ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാലഘട്ടത്തില്‍ സാഹിത്യരംഗത്തുള്ളവരെല്ലാം തന്നെ സ്കൂള്‍ ടീച്ചര്‍മാരോ കോളേജ് അധ്യാപരോ ആയിരുന്നു. അത് മലയാള സാഹിത്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു തരം സുരക്ഷിതാവസ്ഥയില്‍ ഇരുന്നാണ് ഇവരൊക്കെയും രചനകള്‍ നടത്തിയിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :