പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,,,...

പോളി വര്‍ഗീസ്‌'

Poly Varghese
WDWD
നെഞ്ഞിന്‍ മിടിപ്പുകള്‍ തളരുന്ന നേരത്ത് ,
നയനങളില്‍ കടല്‍ ആര്‍ത്തു അലക്കുന്നുവോ ..
നുരയുന്ന നിനവുകള്‍, നോവുന്ന മുറിവുകള്‍,
പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,

ഒരു കൊടുംകാറ്റുപോല്‍ നീ തന്നതൊക്കെയും,
ഉടലില്‍ കൊരുക്കുവാന്‍ കാത്തുവച്ചീലയോ...
അവസാന നേരത്ത് ആടിത്തിമിര്‍ക്കുവാന്‍,
അടരുന്നവേദന മാത്രം നിറച്ചു നീ.

മൊഴിയുവാന്‍ വെമ്പുന്ന മാംസമായ് ഞാനന്ന്-
മിഴിയില്‍ തുടങ്ങുന്ന മഴയായ് മാറി നീ..
ആവാത്തതൊക്കെയും ആശിച്ച്ചിരുന്നവര്‍,
ആരെന്നറിയാത്ത അന്തിയില്‍ വീണുപോയ്‌.

പടരുന്ന വള്ളിക്ക് പകരമായ് ഞാനന്ന്,
പതിവായ്‌ പ്രണയത്തിന്‍ പ്രളയമായില്ലയോ..
മുറിവുകള്‍ മൂടുന്ന ഒരു മണല്‍ കാറ്റിനായ്..
മരുഭൂവിലിന്നു ഞാന്‍ മരണമേയലയുന്നു.

WEBDUNIA|