വള്ളത്തോള്‍ പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരനാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് . ലളിത കവിതയുടെ പ്രതിനിധിയാണ് വെണ്ണിക്കുളമെന്ന് പറയാം.
ദേശീയതയും കേരളീയതയും ആ കവിതകളില്‍ കാണാം.പ്രസന്നതയും പ്രസാദാത്മകതയുമാണ് വെണ്ണിക്കുളത്തിന്‍റെ കവിതകളുടെ മുഖമുദ്ര .കല്പനികതയും സൗന്ദര്യവും സ ൗന്ദ്ര്യവും നമുക്കതില്‍ കാണാം.1980 ഓഗസ്റ്റ് 29 ന് ആണ് അദ്ദേഹം അന്തരിച്ചത്.
മാണിക്യവീണ എന്ന കൃതിക്ക് 1966ല്‍ കേരള സാഹിത്യ അക്കദമി അവാര്‍ഡും , കാമസുരഭിക്ക് 1974 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
തിരുവല്ല താലൂക്കില്‍ ചെറുകാട്ടുമഠം എന്ന വീട്ടില്‍ 1902 മേയ് പത്താം തീയതി ആണ് ഗോപാലകുറുപ്പ് ജനിച്ചത്. അച്ഛന്‍ പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുഞ്ഞമ്മ. അച്ഛന്‍ തന്നെയാണ് ഗോപാലക്കുറുപ്പിനെ എഴുത്തിനിരുത്തിയത്.
സംസ്കൃതത്തിന്‍റെ ബാലപാഠങ്ങള്‍ അദ്ദേഹം പഠിച്ചു. കൊച്ചുപിള്ള വാദ്ധ്യാരുടെ കളരിയില്‍ നിന്ന് നിലത്തെഴുത്തും എഞ്ചുവടിയും പഠിച്ചു. പ്രൈമറി വിദ്യാഭ്യാസ ശേഷം മലയാളം പള്ളിക്കൂടത്തില്‍ ചേര്‍ന്നു.
വീട്ടില്‍ സാമ്പത്തിക പരാധീനത ഏറെയുണ്ടായതിനാല്‍ അക്കാലത്ത് അദ്ദേഹം ഏറെ ബുദ്ധിമുട്ടി. എഴുത്തച്ഛന്‍റെയും കു ഞ്ചന്‍നമ്പ്യാരുടെയും വെണ്മണിമാരുടെയും കൃതികള്‍ അദ്ദേഹം ബാല്യത്തിലെ നന്നായി വായിച്ചിരുന്നു.