എന്‍റെ സന്ദേഹങ്ങള്‍

ടി പി സ്നേഹ‍, നെട്ടയം

IFMIFM

ഇത് ഞാന്‍ കൊയ്ത പാടമല്ല
ഇനിയും സ്വര്‍ണമണികള്‍ അവശേഷിക്കുന്നു
ഇത് എന്‍റെ പാടമാണ്
കണ്ണീരും ചെളിയും കുഴഞ്ഞ് കിടക്കുന്നു

ഇത് എന്‍റെ കാമുകിയല്ല
ഇവള്‍ മനോഹരമായി പുഞ്ചിരിക്കുന്നു
ഇത് എന്‍റെ കാമുകിയാവാം
ഇവള്‍ വിശന്ന് കരയുന്നു

ഇത് എനിക്കുള്ള മറുപടിയല്ല
ഞാന്‍ ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല
ഈ മറുപടി എനിക്കുള്ളതാവാം
ഞാന്‍ ആരെന്ന് ചോദിച്ചിരുന്നു

ഇത് ഞാന്‍ അല്ല
ആരും അങ്ങനെ പറഞ്ഞില്ല
ഒരുപക്ഷേ, ഇത് ഞാനാവാം
WEBDUNIA| Last Modified തിങ്കള്‍, 27 ജൂലൈ 2009 (19:43 IST)
ഇതൊരു പുഴയല്ല
ഞാന്‍ ഇതിലൊഴുകുന്നില്ല
ഇതൊരു പുഴയാണ്
എന്നെ ഇതിലൊഴുക്കുന്നു

ഇത് കാറ്റല്ല
എന്നെ ഇത് തൊടുന്നില്ല
ഇത് കാറ്റാണ്
എന്നെ പറത്തിക്കളിക്കുന്നു

ഇതെന്‍റെ വീടല്ല
ഇതിന് മേല്‍ക്കൂരയില്ല
ഇതെന്‍റെ വീടാണ്
ഇവിടെ ആയിരം സങ്കടങ്ങള്‍ കുഴിച്ചിട്ടിരിക്കുന്ന
എന്‍റെ കണ്ണാടിയില്‍ ഒരു കറുത്ത ബലിക്കാക്ക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :