‘ദി വോള്‍’ മികച്ച ചിത്രം

പനാജി: | WEBDUNIA| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2007 (17:35 IST)
ഗോവയില്‍ പതിനൊന്നു ദിവസമായി നടന്നുവന്ന അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തിനു സമാപനമായി. ഒരു വീടിനുള്ളില്‍ തന്നെ വെറുപ്പും സ്വപ്നങ്ങളും ചതിയും വെറുപ്പും വഞ്ചനയുമെല്ലാം ഒരു വീടിനുള്ളില്‍ നിന്നു തന്നെ കാട്ടിത്തന്ന ‘ദി വോള്‍’ എന്ന ചിത്രത്തിനായിരുന്നു മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം.

പതിമൂന്നു രാജ്യങ്ങളിലെ 14 ചിത്രങ്ങളിലാണ് വാള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലിന്‍ ചി ജൂവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മികച്ച ചിത്രത്തിനു പത്തു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിച്ചു. ജൂറിയുടെ പ്രത്യേക അവാര്‍ഡ് ബംഗ്ലാദേശി ചിത്രമായ ‘ഓണ്‍ ദി വിംഗ്സ് ഓഫ് റീഡ്’ ന്‍റെ കഥ ഒരുക്കിയ ഗോലാം റബാനി ബിപ്ലബും മോര്‍ദാന്‍ എനിതിംഗ് ഇന്‍ ദ വേള്‍ഡിലെ മികച്ച പ്രകടനം നടത്തിയ ബാലതാരം ജൂലിയ ഉര്‍ബിനിയും പങ്കിട്ടു.

രജത മയൂരവും രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇരുവര്‍ക്കും ലഭിച്ചു. സംവിധായകരിലെ മികച്ച വാഗ്ദാനം തായ്‌വാനീസ് ചലച്ചിത്ര സംവിധായകന്‍ പോംഗ് പട്ട് വചിരാബുന്‍ ജോംഗ് തെരഞ്ഞെടുക്കപ്പെട്ടു. ‘മീ മൈ സെല്‍ഫായിരുന്നു’ ജോംഗിനു പുരസ്ക്കാരത്തിന് അര്‍ഹമാക്കിയ ചിത്രം. പതിനൊന്നു ദിവസമായി നീണ്ടു നിന്ന മേള്യ്‌ക്ക് കലാനാഥ അക്കാദമിയിലെ ദീന നാഥ് മങ്കേഷ്‌ക്കര്‍ ഓഡിറ്റോറിയത്തിലാണ് സമാപനം കുറിച്ചത്.

ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയായിരുന്നു മുഖ്യാതിഥി. ഹംഗേറിയന്‍ സംവിധായിക മാര്‍ത്താ മസാറസ് അദ്ധ്യക്ഷയായ ജൂറിയില്‍ ഷാജി എന്‍ കരുണ്‍, തുര്‍ക്കി നടി മെന്‍ ട്ടെം കുംബുല്‍, അര്‍ജന്‍റീന സംവിധായകന്‍ പാബ്ലോ സീസര്‍, ന്യൂസിലാന്‍ഡ് സംവിധായകന്‍ റോബര്‍ട്ട് സാ‍ാര്‍ക്കീസ് എന്നിവരായിരുന്നു അംഗങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :