അന്താരാഷ്ട്ര ചെസ്സ് തൊടുപുഴയില്‍

തൊടുപുഴ: | WEBDUNIA|
അന്താരാഷ്ട്ര ഫിഡേ ചെസ്സ് ചാമ്പ്യന്‍ഷിപ്പിനു തൊടുപുഴ വേദിയാകുന്നു. വിദേശ രാജ്യങ്ങള്‍ ഉള്‍പ്പടെ 500 ല്‍ അധികം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ഡിസംബര്‍ 26 മുതല്‍ 31 വരെയാണ്. ഇടുക്കി ജില്ലാ ചെസ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍.

ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ടൂര്‍ണമെന്‍റില്‍ നല്‍കുക. ഒന്നാം സ്ഥാനക്കാരന് 17,000 രൂപയും സ്വര്‍ണ്ണ നാണയവും സമ്മാനമായി ലഭിക്കും. ഇതിനു പുറമേ ഫെഡേയുടെ റേറ്റിംഗില്‍ പെടാനും അവസരമുണ്ട്.

ഡിസംബര്‍ 26 നു രാവിലെ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ മന്ത്രി മോന്‍ ജോസഫാണ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യുന്നത്. പി ജെ ജോസഫ് എം എല്‍ എ (ചെയര്‍മാന്‍), എന്‍ ടി സുരേഷ് കുമാര്‍ (ഓര്‍ഗനൈസിംഗ് കമ്മറ്റി സെക്രട്ടറി), പി ജെ ജോര്‍ജ്ജ് (ജനറല്‍ കണ്‍‌വീനര്‍), കെ വി കുര്യാക്കോസ് (ഖജാന്‍‌ജി) എന്നിവരാണ് ടൂര്‍ണമെന്‍റ് കമ്മറ്റിയുടെ ഭാരവാഹികള്‍.

പത്ര സമ്മേളനത്തില്‍ പി ജെ ജോസഫ് എം എല്‍ എ, ചെസ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടരി പി വേണു ഗോപാല്‍, ജില്ലാ പ്രസിഡന്‍റ് പി ജെ ജോര്‍ജ്ജ്, സെക്രട്ടറി എന്‍ ടി സുരേഷ് കുമാര്‍, പ്രസിഡന്‍റ് പി ജെ ജോര്‍ജ്ജ്, ചെസ് പ്ലേയേഴ്‌സ് അസോസിയെഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി സി അച്ചന്‍ കുഞ്ഞ്, സെക്രട്ടറി കെ വി ആല്‍ഫ്രഡ് എന്നിവര്‍ പങ്കാളികളായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :