പരമ്പര: എ സി ബി കെണിയില്‍

australia
PTIPTI
ലോക ചാമ്പ്യന്‍‌മാര്‍ ബഹുമാനിക്കപ്പെട്ടേക്കാം. എന്നാല്‍ അഹങ്കാരം എല്ലാ കാലത്തും പൊറുക്കാനാകുമോ? ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ സ്വന്തം ടീമിന്‍റെ ക്രിക്കറ്റ് ബോര്‍ഡിനോടാണ് ചോദിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ചുമതലക്കാരുടെ ഹുങ്ക് അവര്‍ക്കു തന്നെ വിനയായി.

ബ്രിസ്ബേനിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കവര്‍ ചെയ്യുന്നതില്‍ നിന്നും ചില ന്യൂസ് ഏജന്‍സികളെ എ സി ബി തടഞ്ഞത് പരക്കെ പ്രതിക്ഷേധം വിളിച്ചു വരുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികള്‍ ഉള്‍പ്പടെയുള്ള വാര്‍ത്താ ഏജന്‍സികളെ വരെയാണ് എ സി ബി തടഞ്ഞത്. ഇതിനെതിരെ വാര്‍ത്താ ഏജന്‍സികള്‍ ബോയിക്കോട്ട് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

ളിയുടേയും കളിക്കാരുടെയും ചിത്രങ്ങള്‍ എടുക്കാന്‍ പ്രത്യേക പണം ഈടാക്കാനുള്ള ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനമാണ് പൊല്ലാപ്പായത്. മാത്രമല്ല ചില ഏജന്‍സികളെയും പത്ര ഫോട്ടോ ഗ്രാഫര്‍മാരെയും ക്രിക്കറ്റ് ബോര്‍ഡ് പുറത്തു നിര്‍ത്തുകയും ചെയ്‌‌തു. ഓസ്ട്രേലിയന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, മീഡിയാ ഗ്രൂപ്പുകള്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും പ്രതിക്ഷേധത്തില്‍ പങ്കാളികളായി. ക

ഇതു ഒരു ഓസ്ട്രേലിയന്‍ പ്രവണതയല്ലെന്ന് വിവര സാങ്കേതിക മന്ത്രി ഹെലന്‍ കൂനന്‍ ഡയ്‌ലി ടെലി ഗ്രാഫില്‍ എഴുതി. എ സി ബി മുഷ്ടി കാണിക്കുകയാണെന്നാണ് പ്രതിപക്ഷം പറഞ്ഞത്. ക്രിക്കറ്റ് പോലുള്ള സംഭവങ്ങള്‍ സൌജന്യ്മായി ജനങ്ങള്‍ക്ക് ലഭിക്കേണ്ട ഒന്നാണ്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡ് അത്യാര്‍ത്തി കാട്ടുകയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ അസൊസിയേഷന്‍ പറയുന്നത്.

ബ്രിസ്ബേന്‍: | WEBDUNIA| Last Modified ശനി, 10 നവം‌ബര്‍ 2007 (14:41 IST)
അന്താരാഷ്ട്ര വാര്‍ത്താ എജന്‍സികളായ റോയിട്ടേഴ്‌സ്, അസോസിയേറ്റ് പ്രസ്സ്, ഏജന്‍സ് ഫ്രാന്‍സ് പ്രസ് എന്നിവര്‍ ഓസ്ട്രേലിയയുടെ കളികള്‍ ജേണ്‍ലിസ്റ്റുകള്‍ക്ക് നേരെയുള്ള കടന്നു കയറ്റം എന്നാരോപിച്ചു ബോയിക്കോട്ട് ചെയ്യാനുള്ള നീക്കത്തിലാണ്. അടുത്ത മാസം ഓസ്ട്രേലിയന്‍ പര്യടനം നടത്താനിരിക്കുന്ന ന്യൂസിലന്‍ഡ് ടീം പോലും ഓസീസിന്‍റെ നടപടിയെ വിമര്‍ശിച്ചിട്ടുണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രസ് അസൊസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്‌‌തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :