മരിയന്‍റെ ഫലങ്ങള്‍ തുടച്ചുനീക്കി

marion jones
WDFILE
ഉത്തേജക മരുന്നു വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിവാദത്തില്‍ പെട്ട അമേരിക്കന്‍ സ്പ്രിന്‍റ് താരം മരിയന്‍ ജോണ്‍സിന്‍റെ മത്സര ഫലങ്ങള്‍ അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ എ എ എഫ്) തുടച്ചു നീക്കി. 2000 സെപ്തംബര്‍ 1 മുതല്‍ അവര്‍ നേടിയ മത്സരങ്ങളിലെ ഫലങ്ങളെല്ലാം എടുത്തുമാറ്റുകയായിരുന്നു.

അഞ്ചു മെഡലുകള്‍ നേടിയ സിഡ്‌നി ഒളിമ്പിക്‍സ് വരെ ഇതില്‍ പെടും. 2000 ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും 4*400 മീറ്റര്‍ റിലേ, 4*100 മീറ്റര്‍ റിലേ ഇനങ്ങളില്‍ സ്വര്‍ണ്ണവും ലോംഗ് ജമ്പില്‍ വെങ്കലവും നേടിയ താരമാണ് മരിയന്‍. ഉത്തേജക മരുന്നടി സംബന്ധിച്ച മരിയന്‍റെ വെളിപ്പെടുത്തലാണ് തീരുമാനത്തിനു പിന്നില്‍.

നിരോധിത മരുന്നുകള്‍ കഴിച്ചാണ് താന്‍ മത്സരങ്ങളില്‍ പങ്കെടുത്തതെന്ന് മരിയന്‍ വെളിപ്പെടുത്തിയത് അടുത്ത കാലത്തായിരുന്നു. ഇതേ തുടര്‍ന്ന് മരിയന്‍ ഉള്‍പ്പെട്ട സ്വര്‍ണ്‍ന നേട്ടക്കാരായ അമേരിക്കന്‍ റിലേടീമിനെ അയോഗ്യരാക്കണമോ എന്ന ഐ എ എ എഫിന്‍റെ ചോദ്യത്തിനു ഐ ഓ സി മറുപടി നല്‍കിയില്ല.

അതേ സമയം റിലേയില്‍ മരിയന്‍ ഉള്‍പ്പെട്ട ടീമില്‍ രണ്ടാം സ്ഥാനത്തു എത്തിയ ഗ്രീക്കു ടീമിനെ കാതറീന താനുവും ഉത്തേജക മരുന്നു വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. അതു കൊണ്ടാണ് ഐ ഒ സി ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനവും അറിയിക്കാത്തത്. 2004 ഏതന്‍സ് ഗെയിംസില്‍ ഉത്തേജകമരുന്നു വിവാദത്തില്‍ കുടുങ്ങിയതിനാല്‍ ഗ്രീക്ക് താരത്തിനു രണ്ടു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം തന്നെ മരിയന്‍റെ വഞ്ചനയ്‌ക്കിരയായ റിലേ ടീമുകളുടെ മെഡലുകള്‍ മടക്കി നല്‍കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ ഒളിമ്പിക് കമ്മറ്റി വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഐ എ എ എഫിന്‍റെ തീരുമാനത്തിനു പൂര്‍ണ പിന്തുണയാണ് അമേരിക്കന്‍ ഒളിമ്പിക് കമ്മറ്റി നടത്തുന്നത്.

ന്യൂയോര്‍ക്ക്: | WEBDUNIA| Last Modified ശനി, 24 നവം‌ബര്‍ 2007 (11:12 IST)
ഐ എ എ എഫ് 2000 ല്‍ മരിയനു ലഭിച്ച 700,000 ഡോളര്‍ സമ്മാനത്തുകയും തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മരിയന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഈ പണം തിരിച്ചടയ്‌ക്കാതെ ഒരു മത്സരത്തിലും പങ്കാളിയാകാന്‍ അനുവദിക്കില്ലെന്നും പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :